kklm
പാഴൂർ ഗവ. എൽ പി സ്കൂൾ വാർഷികവും യാത്രഅയപ്പ് സമ്മേളനവും അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പിറവം: പാഴൂർ ഗവ. എൽ.പി സ്കൂൾ 110-ാം വാർഷികവും സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രഅയപ്പ് സമ്മേളനവും നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. കുട്ടികൾക്കുള്ള സ്റ്റഡി ടേബിൾ വിതരണം നാഗാർജ്ജുന മാനേജിംഗ് ഡയറക്ടർ ജാതവേദൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ പി.എ. ജെയിംസ്, പി.ഡി. തോമസ്, എ.ബി. ജയശ്രീ, വി.കെ. ഉഷ, എ.എം. എൽസി, ചെണ്ട വാദ്യകലാകാരൻ പാഴൂർ ഉണ്ണിചന്ദ്രൻ എന്നിവരെ നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം ആദരിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ് വിതരണംചെയ്തു. കെ.ആർ. പ്രദീപ്കുമാർ, സിമ്പിൾ തോമസ്, എം.പി.ടി.എ പ്രസിഡന്റ് അൽസാ അനൂപ്, റോബിൻ പന്തനാലി, എം.എ. റിജാമോൾ, ഭൂമിക രാജേഷ്, ജോർജ്.വി.ജെ, കെ.എ. അഭിലാഷ് എന്നിവർ സംസാരിച്ചു.