കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടന ഓർമ്മച്ചെപ്പിന്റെ അംഗത്വ വിതരണത്തിനും തുടർ കാമ്പയിനും 9ന് വൈകിട്ട് മൂന്നിന് തുടക്കം കുറിക്കും. പൂർവവിദ്യാർത്ഥി സണ്ണി എബ്രാഹം പടിഞ്ഞാറയിലിന് (സണ്ണിസാർ) ആദ്യഅംഗത്വം നൽകി കേരള ഖാദിഗ്രാമ വ്യവസായ ഡയറക്ടർ ബോർഡ് അംഗവും ഓർമ്മച്ചെപ്പ് രക്ഷാധികാരിയുമായ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാർത്ഥികൾ അംഗത്വമെടുക്കണം.