കൊച്ചി: ജനങ്ങളുടെ സ്വത്ത് വിറ്റ് കമ്മീഷൻ വാങ്ങുന്ന തൊഴിലാണ് മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ.ഐ.സി ഓഹരി വിൽപ്പനക്കെതിരെ എ.ഐ.വൈ.എഫ് എ.എൽ.ഐ.സി ഓഫീസിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, ജില്ലാ അസി. സെക്രട്ടറിമാരായ കെ.എൻ. സുഗതൻ, ഇ.കെ. ശിവൻ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കമലാ സദാനന്ദൻ, എസ്. ശ്രീകുമാരി, ടി.സി. സഞ്ജിത്ത്, കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, ജി. ഗോകുൽദേവ്, വി.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്‌കാരിക സംഗമം ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു.