തോപ്പുംപടി: നഗരസഭയുടെ അധീനതയിലുള്ള തോപ്പുംപടി ബി.ഒ.ടി മാർക്കറ്റിൽ സ്റ്റോർ റൂമിനോട് ചേർന്ന് അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി. മാർക്കറ്റിലെ കോഴിക്കടയ്ക്ക് സ്റ്റോറേജിനായാണ് നിർമ്മാണം. കൗൺസിലർ ഷീബാ ഡുറോമിന്റെ ഇടപെടലിനെ തുടർന്ന് നഗരസഭ ഉച്ചയോടെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വൈകിട്ട് വീണ്ടും നിർമ്മാണം ആരംഭിച്ചതോടെ കൗൺസിലർ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ നിറുത്തിവപ്പിച്ചു.