വരാപ്പുഴ: ദേശീയപാത 66ൽ വരാപ്പുഴ പാലത്തിൽ അജ്ഞാതവാഹനം ഇടിച്ച് ഗുരുതരമായി പരി​ക്കേറ്റു കിടന്ന കൊച്ചിൻ പോർട്ട്ട്രസ്റ്റ് ജീവനക്കാരനെ വഴിയാത്രക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരാപ്പുഴ വിഷ്ണുടെമ്പിൾ റോഡ് കൃഷ്ണകൃപയിൽ എം. ബാബുരാജിനെയാണ് (53) പരി​ക്കേറ്റ നിലയിൽ കണ്ടത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.വരാപ്പുഴ പൊലീസ് കേസെടുത്തു. ഇടി​ച്ച വാഹനം കണ്ടെത്താൻ പാലത്തിലെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്.