1

പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മട്ടാഞ്ചേരി പുതിയറോഡ് തോട്ടുവേലിപ്പറമ്പിൽ ഷാജി എന്ന് വിളിക്കുന്ന സജി(50)യെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇടക്കൊച്ചി പഷ്ണിതോടിന് സമീപം വാടകക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ബസ് സമരത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ സ്ക്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് ഇയാൾ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിക്കൊപ്പം രണ്ട് കൂട്ടുകാരികൾ കൂടി ഓട്ടോയിൽ കയറിയിരുന്നു.ഇവരെ ഇറക്കിവിട്ട ശേഷം ഇയാളുടെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മട്ടാഞ്ചേരി അസി. കമ്മിഷണർ വി.ജി. രവീന്ദ്രനാഥ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.