
കൊച്ചി: മേയ് 5,6,7 തീയതികളിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ കൊച്ചി സിറ്റി 37-ാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കൊച്ചി സിറ്റി ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് കമാൻഡന്റ് കെ. സുരേഷ് സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘടാനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ചു മൾട്ടി സ്‌പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്, ഫുട്‌ബാൾ-ക്രിക്കറ്റ്-വോളിബാൾ-വടംവലി-ചെസ്സ്-കാരംസ് മത്സരങ്ങൾ, ചിത്ര പ്രദർശനം, ഫോട്ടോ പ്രദർശനം, സിനിമ പ്രദർശനം, കവിയരങ്ങ്, സെമിനാർ, കുടുംബ സംഗമം, പ്രതിനിധി സമ്മേളനം പൊതുസമ്മേളനം എന്നിവ നടക്കും.
സംഘാടക സമിതി ജനറൽ കൺവീനറായി കെ.ഷിബുരാജിനെയും ചെയർമാനായി കെ.എം. ദിലീഷിനെയും തെരെഞ്ഞെടുത്തു.