കോലഞ്ചേരി: തിരുവാണിയൂർ ഗുരുമഹേശ്വര ക്ഷേത്ര ഉത്സവം ഇന്ന് തുടങ്ങി 11ന് സമാപിക്കും. ഇന്ന് പതിവ് പൂജകൾ, രാവിലെ 10ന് ആലുവ അദ്വൈതാശ്രമത്തിലെ ധർമ്മചൈതന്യ സ്വാമികളുടെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8.30ന് കാഥിക കായംകുളം വിമലയുടെ കഥാപ്രസംഗം.
നാളെ രാവിലെ 10.30ന് വൈക്കം തങ്കമ്മ ഉല്ലലയുടെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8.15ന് ശ്രീനാരായണ കലാസന്ധ്യ. തിങ്കൾ രാവിലെ 10.30ന് തിരുവാണിയൂർ ജിഷ രാജന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4.30ന് പകൽപൂരം. രാത്രി 8.30ന് മുരിയമംഗലം ചിലമ്പൊലിയുടെ നാടൻ പാട്ട്.