കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്യൂണിറ്റിഹെൽത്ത് നഴ്‌സിംഗ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ഐക്കരനാട് പഞ്ചായത്തിന്റെ സഹകരണത്തോടെ പോഷൻ പഖ്‌വാട ആഘോഷം നടത്തി. കടയിരുപ്പ് അങ്കണവാടിയിൽ നടന്ന ആഘോഷത്തിൽ നഴ്‌സറികുട്ടികൾക്ക് ആവശ്യമായ സമീകൃതാഹാരത്തെക്കുറിച്ച് ബോധവത്കരണവും പോഷകനിലപരിശോധനയും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രസന്ന പ്രദീപ്, പഞ്ചായത്ത് അംഗം പി.ടി. രജനി, സി.കെ. ശ്രീജ, എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ പ്രൊഫ. പ്രീതി ജവഹർ, ദീപക് കെ. നായർ, ലിൻസി ഐസക് തുടങ്ങിയവർ സംസാരിച്ചു.