കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഉദ്ഘാടനം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേഫ് നിർവഹിച്ചു. സ്‌കൂൾ മാനേജർ ജോർജ് കെ. എബ്രഹാം, പി.ടി.എ പ്രസിഡന്റ് ഫാ.സി.കെ. തോമസ്, ഹെഡ്മാസ്​റ്റർ ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 100 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.