കോലഞ്ചേരി: ഈ അദ്ധ്യായനവർഷം എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ കുട്ടികൾ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി സംവദിക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് കൂടിക്കാഴ്ച. ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ സ്‌കോളർഷിപ്പ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യും.