കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ 'ദിശ" പദ്ധതിയുടെ ഭാഗമായി നടന്ന പ്രവർത്തകസംഗമത്തിൽ പഠനവീട് സന്നദ്ധപ്രവർത്തകരെ ആദരിച്ചു. പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ അദ്ധ്യക്ഷനായി.
സ്ഥിരംസമിതി അദ്ധ്യക്ഷ ശ്രീരേഖ അജിത്, പഞ്ചായത്ത് അംഗങ്ങളായ ഷാനിഫ ബാബു, ഷാജി ജോർജ്, സജിത പ്രദീപ്, സി.ജി. നിഷാദ്, വി.എസ്. ബാബു, വിഷ്ണു വിജയൻ, സുബിമോൾ, കോ-ഓർഡിനേറ്റർ ഐ.എച്ച്. റഷീദ, ദിശ മോണിറ്ററിംഗ് സമിതി ചെയർമാൻ കെ. രാധാകൃഷ്ണ മേനോൻ, എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 17 വാർഡുകളിൽ നിന്നായി പഠനവീട് കൺവീനർമാരെയും 53 റിസോഴ്‌സ് പേഴ്‌സൺമാരെയുമാണ് ആദരിച്ചത്.