കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ 1986 - 89 വർഷം പഠിച്ച ബി.എ പൊളി​റ്റിക്‌സ് വിദ്യാർത്ഥികളുടെ സംഗമം ഇന്ന് രാവിലെ 10ന് കോളേജ് ഓഡി​റ്റോറിയത്തിൽ നടക്കും. കോളേജ് ട്രസ്​റ്റ് ചെയർമാൻ ബാബു പോൾ, പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ്, വകുപ്പ് മേധാവി ഡോ. ബേസിൽ ബി. മാത്യു തുടങ്ങിയവർ സംസാരിക്കും. മുൻ അദ്ധ്യാപകരെ ആദരിക്കും.