
കുറുപ്പംപടി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ മുടക്കുഴ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷനായി. ജോസ് എ. പോൾ, വൽസ വേലായുധൻ, അനാമിക ശിവൻ, ഡോളി ബാബു, പി.എസ്. സുനിത്ത്, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.സേതു, വി.എ. ബിന്ദു എന്നിവർ പ്രസംഗിച്ചു.