കുറുപ്പംപടി: കൃഷിവകുപ്പിനുകീഴിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ വാർഡുകളിൽ ജനകീയസമിതികളുണ്ടാക്കി നെൽക്കൃഷി, പച്ചക്കറി കൃഷിയടക്കമുള്ള വിവിധകൃഷികൾ വ്യാപിപ്പിക്കുന്നതിനായിട്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പുതിയ പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളത്. വൈസ് പ്രസിഡൻറ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, സോമി ബിജു, ഡോളി ബാബു, രജിത ജയ്മോൻ, കൃഷി ഓഫീസർ അഞ്ജന, കൃഷി അസിസ്റ്റന്റുമാരായ ബിനോയ്, വിജയകുമാർ, ടി.കെ. സണ്ണി, ബാബു പാത്തിക്കൽ, ഷിബി, അനിൽ എന്നിവർ പ്രസംഗിച്ചു.