കൊച്ചി: വേനൽക്കാല തിരക്ക് ഒഴിവാക്കാൻ എറണാകുളം താമ്പരം ( ചെന്നൈ) - എറണാകുളം റൂട്ടിൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഓടിക്കും. 22, 29, മേയ് 6,13 ,20,27, ജൂൺ 3,10,17,24 തിയതികളിൽ വെള്ളിയാഴ്ച താമ്പരത്ത് നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ അഞ്ചിന് എറണാകുളത്ത് എത്തും . 24, മേയ് 1,8,15,22,29 ജൂൺ 5,12,19,26 തിയതികളിൽ ഞായറാഴ്ച രാത്രി 22.55 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.15 ന് താമ്പരത്ത് എത്തും. കേരളത്തിൽ ആലുവ, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.