കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് ആന്റി റാഗിംഗ് ഡിസിപ്ളിനറി സെല്ലിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. നോട്ടറി, പബ്ളിക്ക് ലോയർ അഡ്വ. എം.എസ്. അജിത് ക്ളാസെടുത്തു. പ്രിൻസിപ്പൽ ഡോ.ഷീല ഷേണായ്, ആന്റി റാഗിംഗ് സെൽ നോഡൽ ഓഫീസർ സ്നേഹ ജോയ് തുടങ്ങിയവർ സംസാരിച്ചു.