കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണബാങ്കിന്റെ കടയിരുപ്പിലെ സഹകരണ സൂപ്പർമാർക്കറ്റ് തിങ്കളാഴ്ച അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയിൽനിന്ന് വിലകുറച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റ് തുടങ്ങുന്നത്.