k-rail

കൊച്ചി: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് നഗരകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കെ-റെയിൽ പ്രക്ഷോഭ സായാഹ്ന സദസുകൾ ഇന്ന് ആരംഭിക്കും. സിൽവർ ലൈൻ കേരളത്തിലെ മുഴുവൻ ജനങ്ങളെയും വരാനിരിക്കുന്ന തലമുറകളെയും ബാധിക്കുന്ന ദുരന്തമായിരിക്കുമെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. വൈകിട്ട് നാലിന് ഹൈകോടതി ജംഗ്ഷൻ ഗാന്ധിയൻ പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.ആർ. ഡബ്ല്യു ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും. കെ-റെയിൽ വിരുദ്ധസമിതി സംസ്ഥാന ചെയർമാൻ എം. പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. ആദം അയൂബ്, പ്രൊഫ. പി.ജെ. തോമസ്, ജോർജ്ജ് കാട്ടുനിലത്ത്, പ്രൊഫ. സൂസൻ ജോൺ തുടങ്ങിയവർ പ്രഭാഷണം നടത്തും.