മരട്: സി.പി.ഐ മരട് ലോക്കൽ സമ്മേളനം നാളെ സഖാവ് എ.കെ.പുരുഷൻ നഗറിൽ (മരട് അംബേദ്ക്കർ ഹാൾ) നടക്കും. രാവിലെ 10ന് മുതിർന്ന സി.പി.ഐ നേതാവ് എ.എം. മുഹമ്മദ് പതാക ഉയർത്തും. 10.30ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ്, മണ്ഡലം അസി. സെക്രട്ടറി എ.കെ.സജീവൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.രഘുവരൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.ബി.ഗഫൂർ, മണ്ഡലം കമ്മിറ്റി അംഗം എ.ആർ.പ്രസാദ്, ദിഷ പ്രതാപൻ എന്നിവർ പ്രസംഗിക്കും. സി.പി.ഐ മരട് ലോക്കൽ കമ്മിറ്റിയിലെ മുതിർന്ന നേതാക്കളും മുൻ ലോക്കൽ സെക്രട്ടറിമാരും ആയിരുന്ന എ.എം.മുഹമ്മദ്, കെ.എക്സ്.മാത്തൻ എന്നിവരെ സമ്മേളനത്തിൽ വച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ആദരിക്കും.