അങ്കമാലി: കറുകുറ്റി അക്രാക്കിന്റെ (അപെക്സ് കൗൺസിൽ ഒഫ് റെസിഡൻസ് അസോസിയേഷൻസ് കറുകുറ്റി) ആദ്യ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കറുകുറ്റി കാസ് ഹാളിൽ നടന്നു. അക്രാക്ക് പ്രസിഡന്റ് ഡേവിഡ് ജെ.പൈനാടത്ത് അദ്ധ്യക്ഷനായി. ജോർജ് വാത്തിക്കുളം വാർഷിക റിപ്പോർട്ടും ജോസ് മണവാളൻ വാർഷിക കണക്കുകളും അവതരിപ്പിച്ചു.ദേവസി ചന്ദനത്തിൽ, അഡ്വ.ജോസ് വി.ചക്യേത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഭാരാവഹികളായി ഡേവിഡ് ജെ.പൈനാടത്ത് (പ്രസിഡന്റ്), അഡ്വ.ജോസ്.വി ചക്യേത്ത് (വൈസ് പ്രസിഡന്റ്), ജോർജ് വാത്തിക്കുളം (സെക്രട്ടറി), ദേവസി ചന്ദനത്തിൽ (ജോയിന്റ് സെക്രട്ടറി), സെബി പള്ളിയാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.