കൊച്ചി: ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വിഭാഗത്തിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ രാമവർമ്മ ക്ലബിൽവച്ച് നാളെ വൈകിട്ട് മൂന്നിന് എക്‌സിബിഷനും ചികിത്സാക്യാമ്പും നടത്തും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒപ്പം സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സീതാലയ, സത്ഗമയ, ആയുഷ്മാൻ ഭവ, ജനനി തുടങ്ങിയ മറ്റു പദ്ധതികളെക്കുറിച്ച് ബോധവത്കരണവും രജിസ്‌ട്രേഷനും നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഡോ. ലീനാറാണി പറഞ്ഞു.