മൂവാറ്റുപുഴ: പണ്ടപ്പിള്ളി സി.എച്ച്.സി. യിൽ നേത്ര പരിശോധനയ്ക്കുള്ള നൂതന കാമറയുടെ ( നോൺ - മിഡ്രിയാറ്റിക് ഫണ്ടസ് കാമറ) പ്രവർത്തനം ആരംഭിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ കാമറയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ബെസ്റ്റിൻ ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു.

രോഗിസൗഹാർദ്ധ കട്ടിലുകളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്ജും സ്ഥിരം സമിതി അദ്ധ്യക്ഷ സാറാമ്മ ജോണും ചേർന്ന് നിർവ്വഹിച്ചു. യോഗത്തിൽ ബ്ലോക്ക് അംഗങ്ങളായ ഷിവാഗോ തോമസ്, ബിനി ഷൈമോൻ, സിബിൾ സാബു, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ജോർജ്ജ്, ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. തിങ്കൾ , ബുധൻ, ശനി ദിവസങ്ങളിലും 2-ാമത്തേയും , 4-ാമത്തേയും വാഴാഴ്ചകളിലും പണ്ടപ്പിള്ളി സി. എച്ച്.സി.യിൽ സേവനം ലഭ്യമാണ്.