ആലുവ: ഓൾ ഇന്ത്യ സെന്റർ ഒഫ് ട്രേഡ് യൂണിയൻസ് (എ.ഐ.സി.ടി.യു) സംസ്ഥാന സമ്മേളനം ഇന്ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗോപി കിഷൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. സദാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. വേണുരാജൻ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റ് എം.വി. റെഡ്ഡി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വിജയ് കുമാർ ചൗധരി, നേതാക്കളായ കെ.ആർ. സദാനന്ദൻ, പി.കെ. സായി, ഇടപ്പള്ളി ബഷീർ, ടി.എസ്. ചന്ദ്രൻ, ജി. മുരളി, എ.സി. രാജശേഖരൻ, ഐ.ആർ. സെബാസ്റ്റ്യൻ, സി.കെ. ബാബു, മൂസ്സ എം. പാറോത്ത്, കെ. സ്റ്റെൽട്ടർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന ട്രഷറർ പി.കെ. സായ്, സെക്രട്ടറി ഇടപ്പള്ളി ബഷീർ, ജില്ലാ പ്രസിഡന്റ് ടി.എസ്. ചന്ദ്രൻ, ജില്ലാ സെക്രട്ടറി മൂസ എം. പാറോത്ത് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.