പെരുമ്പാവൂർ: പ്രഗതി അക്കാഡമിയുടെ അക്ഷരജ്യോതി എഴുത്തുപുര പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പരീക്ഷാകാലം പരീക്ഷണകാലം എന്ന സംവാദത്തിൽ ഇന്നുവൈകിട്ട് നാലിന് ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ.വി.പി. ജോയ് സംബന്ധിക്കും.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി അദ്ദേഹം സംവദിക്കും. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നീതി ആയോഗിന്റെ മേൽനോട്ടത്തിൽ പ്രഗതി അക്കാഡമിയിൽ ആരംഭിച്ച അടൽ തിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം, ദേശീയ സയൻസ് ടെസ്റ്റിലെ വിജയികളെ ആദരിക്കൽ എന്നിവയും ചീഫ് സെക്രട്ടറി നിർവഹിക്കും.