നെടുമ്പാശേരി: നെടുമ്പാശേരി മുൻ ഗ്രാമപഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് എസ് നിയോജക മണ്ഡലം പ്രസിഡന്റുമായ അന്നമ്മ ബേബിയുടെ നിര്യാണത്തിൽ കോൺഗ്രസ് എസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു കുന്നിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി, ജില്ലാ ഭാരവാഹികളായ പോൾപെട്ട, ബൈജു കോട്ടയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് അശോകുമാർ, ജോൺസൺ വർഗീസ്, വിൽസൺ തേയ്ക്കാനത്ത്, സെബാസ്റ്റ്യൻ പെരുമായൻ എന്നിവർ സംസാരിച്ചു.