
നെടുമ്പാശേരി: രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മടങ്ങിയെത്തിയ ജെബി മേത്തറിന് കോൺഗ്രസ് പ്രവർത്തകർ കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. അൻവർ സാദത്ത് എം.എൽ.എ ഷാൾ അണിയിച്ചു.
ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ഭാരവാഹികളായ പി.എൻ. ഉണ്ണിക്കൃഷ്ണൻ, എം.ജെ. ജോമി, പി.ബി. സുനീർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, നൗഫൽ കയൻറിക്കര, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനി വർഗീസ്, ഷീബ രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, കെ.കെ. ജമാൽ, ഫാസിൽ ഹുസൈൻ, വി.വി. സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പോൾ, ടി.എ. ചന്ദ്രൻ, ബാബു കൊല്ലംപറമ്പിൽ, പി.എച്ച്. അസ്ലം, മുഹമ്മദ് ഷെഫീക്ക്, അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, രാജേഷ് പുത്തനങ്ങാടി, എ.കെ. ധനേഷ്, അൽ അമീൻ അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.