പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ കാൻസർ ചികിത്സാ സെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ഇ.കെ. സദാനന്ദൻ (പ്രസിഡന്റ്), എം.കെ. ചിദംബരൻ (സെക്രട്ടറി), പി.ഡി. സലിം (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.