cpi

ആലുവ: ഇന്ധനവില വർദ്ധനയ്ക്കെതിരെ സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ഷംസുദീൻ, എൻ.കെ. കുമാരൻ, വി. സെയ്തുമുഹമ്മദ്, അബ്ദുൽ കരീം, പി.സി. ഏലിയാസ്, പി.വി. പ്രേമാനന്ദൻ, ഇ.ടി. സേവിയർ, അഫ്‌സൽ, സുധീഷ്, ഷിഹാബ് പറേലി, സ്വാലിഹ് അഫ്രീദി, ഷംല കമാൽ, അൻവർ അലി, അഷ്‌റഫ് കരിപ്പാല, ഇസ്മായിൽ പൂഴിത്തുറ, സി.കെ. പരമു, കമാൽ എന്നിവർ സംസാരിച്ചു.