കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആകാശവാണി റേഡിയോ ജോക്കി അംബിക കൃഷ്ണ നടത്തുന്ന 50 ദിവസം നീളുന്ന യാത്ര 11ന് വൈകിട്ട് 3.30ന് സിവിൽ സ്റ്റേഷന് മുമ്പിൽ കളക്ടർ ജാഫർ മാലിക് ഫ്ലാഗ് ഒഫ് ചെയ്യും.14 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. റോയൽ എൻഫീൽഡിന്റെ തണ്ടർ ബേർഡ് എക്‌സിലാണ് അംബികാ കൃഷ്ണയുടെ സഞ്ചാരം.