ആലങ്ങാട്: പെട്രോളിയം ഉത്പന്നങ്ങളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി കരുമാല്ലൂർ പോസ്റ്റോഫീസിനു മുമ്പിൽ ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്‌സൺ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, സി.ജി. വേണു, എം.ആർ. രാധാകൃഷ്ണൻ, കെ.പി. കരിം, വി.എ. ഷബീർ, ബ്യൂലാ നിക്‌സൻ, ജോർജ് മേനാച്ചേരി, മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ്, പി.എൻ. സരസൻ എന്നിവർ പ്രസംഗിച്ചു.