പറവൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷനും കോട്ടുവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കമ്മിറ്റിയും സംയുക്തമായി നാളെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കൊളേപ്പാടം റോഡ് പുതിയവില്ലയ്ക്ക് സമീപം സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. വാർഡ്മെമ്പർ എം.എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. ഡോ. സുരജ്, ഡോ. ബിനോയ്, രഞ്ജിത്ത് മോഹൻ, ശ്രീജി ബിജു എന്നിവർ സംസാരിക്കും. ഫോൺ: 7012792063, 9048773403.