കൊച്ചി: കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ഇന്ന് ഇടപ്പള്ളി പത്തടിപ്പാലം പി.ഡബ്ളിയു. ഡി റെസ്റ്റ്ഹൗസ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഗതാഗത കമ്മിഷണർ എം.ആർ. അജിത്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, അഷ്‌ഫാക് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.