kavya

 ആറ് ഓഡിയോക്ളിപ്പുകൾ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകിയതോടെ ദി​ലീപി​ന്റെ ഭാര്യയും നടി​യുമായ കാവ്യാമാധവനും പൊലീസ് വലയി​ലേക്ക്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഹൈക്കോടതി​യി​ൽ സമർപ്പി​ച്ച ഓഡി​യോക്ളി​പ്പുകളി​ലും കാവ്യയെ പ്രതി​രോധത്തി​ലാക്കുന്ന പരാമർശങ്ങളുണ്ട്.

ചെന്നൈയി​ലായതി​നാൽ സാവകാശം വേണമെന്ന് കഴിഞ്ഞ ദിവസം നൽകിയ ആദ്യ നോട്ടീസി​ന് കാവ്യ മറുപടി നൽകി​യി​രുന്നെന്നാണ് അറിയുന്നത്. തുടർന്നാണ് ഇന്നലെ വീണ്ടും നോട്ടീസ് നൽകിയത്. കേസിന്റെ തുടക്കത്തിലേ കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനി​ച്ചി​രുന്നെങ്കി​ലും നടന്നി​ല്ല.

അതിനിടെ, തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മൂന്ന് മൊബൈൽഫോൺ സംഭാഷണങ്ങളടക്കം ആറ് ഓഡിയോക്ളിപ്പുകൾ തെളിവായി ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി.

സുരാജും അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാംപ്രതി ശരത്തും തമ്മിൽ 22 മിനിട്ടുള്ള ഫോൺ സംഭാഷണം, സുരാജുമായി ആലുവയിലെ ഡോ. ഹൈദരാലി നടത്തിയ 5.44 മിനിട്ട് സംഭാഷണം, ദിലീപും അഡ്വ. സുജേഷ് മേനോനും തമ്മിൽ 4.33 മിനിട്ടുനടത്തിയ സംഭാഷണം എന്നിവയാണ് പ്രധാനം.

ഫോൺരേഖ മായ്ച്ചത്

ദിലീപിന് മുന്നിൽ

ഐ ഫോണുകളിൽ നിന്ന് രേഖകൾ നീക്കിയത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ, അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണെന്ന് വധഗൂഢാലോചനക്കേസിലെ എഴാംപ്രതി സായ് ശങ്കർ ഇന്നലെ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിവരങ്ങളാണ് മായ്ച്ചത്.

കാവ്യയിലേക്ക്

എത്തിയ വഴികൾ

1. തിരിച്ചുകൊടുത്ത പണി

കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നു.

2. ദിലീപിന്റെ സ്ത്രീ പരാമർശം

സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമി​ച്ചതാണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു.

3. സുനി പറഞ്ഞ മാഡം

മാഡം സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്

4. ഗൂഢാലോചന അറിയണം
പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്

5. സാഗറിന്റെ മൊഴിമാറ്റം

നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ. പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകി

സാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു

'​'​ ​ഇ​ത് ​കാ​വ്യ​ ​കൊ​ടു​ത്ത​ ​മ​റു​പ​ണി​​​ ​''

(​ക്രൈം​ബ്രാ​ഞ്ച് ​ഹൈ​ക്കോ​ട​തി​​​യി​​​ൽ​ ​സ​മ​ർ​പ്പി​​​ച്ച​ ​ശ​ബ്ദ​രേ​ഖ​ക​ളി​​​ൽ​ ​നി​​​ന്ന്)

ശ​ര​ത്തി​നോ​ട് ​സു​രാ​ജ്:
"​ ​എ​ന്റെ​ ​ശ​ര​ത് ​ഭാ​യി..​ ​ഇ​തെ​ന്നു​ ​പ​റ​ഞ്ഞാ​ൽ,​ ​കാ​വ്യ​യെ​ ​കു​ടു​ക്കാ​ൻ​വേ​ണ്ടി​ ​അ​വ​രു​ടെ​ ​കൂ​ട്ടു​കാ​രി​ക​ളെ​ല്ലാം​ ​കൂ​ടെ​നി​ന്നു​ ​പ​ണി​കൊ​ടു​ത്ത​പ്പൊ,​ ​തി​രി​ച്ച്,​ ​ഇ​വ​ൾ​ക്കൊ​രു​ ​പ​ണി​കൊ​ടു​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞു​കൊ​ടു​ത്ത​ ​സാ​ധ​ന​മാ​ണ്.​ ​അ​തി​ൽ​ ​ചേ​ട്ട​ന്റെ​ ​(​ദി​ലീ​പി​ന്റെ​)​ ​സം​ഭ​വ​മേ​യി​ല്ല....​ "
"​ജ​യി​ലി​ൽ​ ​നി​ന്നു​വ​ന്ന​ ​കോ​ളി​ല്ലേ​‌​ ​?​ ​ആ​ ​കോ​ൾ​ ​നാ​ദി​ർ​ഷ​ ​എ​ടു​ത്ത​തി​നു​ശേ​ഷം​ ​മാ​ത്ര​മാ​ണ് ​ചേ​ട്ട​നി​ലേ​ക്ക് ​തി​രി​യു​ന്ന​ത്.​ ​അ​ല്ലെ​ങ്കി​ൽ​ ​കാ​വ്യ​ത​ന്നെ​യാ​ണ് ​ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​കാ​വ്യ​യെ​ ​കു​ടു​ക്കാ​ൻ​വേ​ണ്ടി​ ​വ​ച്ചി​രു​ന്ന​ ​സാ​ധ​ന​ത്തി​ൽ​ ​ചേ​ട്ട​ൻ​ ​അ​ങ്ങോ​ട്ടു​ക​യ​റി​ ​ഏ​റ്റു​പി​ടി​ച്ച​താ."
"​ ​കോ​മ​ൺ​സെ​ൻ​സു​ള്ള​ ​ഒ​രാ​ൾ​ക്ക് ​ചേ​ട്ട​ന്റെ​ ​അ​ങ്ങ​നെ​ ​ഒ​രി​തു​ ​വേ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ​ ​ഡി​-​സി​നി​മാ​സ് ​എ​ന്നു​പ​റ​ഞ്ഞ് ​എ​ല്ലാ​വ​ർ​ക്കും​ ​ക​യ​റി​ ​ഇ​റ​ങ്ങി​ ​ന​ട​ക്കാ​വു​ന്ന​ ​ഒ​രു​ ​സ്ഥാ​പ​നം​ ​ചാ​ല​ക്കു​ടി​യി​ലു​ണ്ട്.​ ​ഗ്രാ​ൻ​ഡ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ഓ​ഫീ​സ് ​ഇ​വി​ടെ​ ​എ​റ​ണാ​കു​ള​ത്തു​ണ്ട്.​ ​അ​നൂ​പ് ​താ​മ​സി​ക്കു​ന്ന​തും​ ​അ​വി​ടെ.​ ​ചേ​ട്ട​നി​വി​ടെ​യു​ണ്ടെ​ന്ന​റി​യാം.​ ​ചേ​ട്ട​നെ​ ​കാ​ണാ​ൻ​ ​ഒ​രു​ ​പാ​ടു​മി​ല്ല.​ ​ഇ​ത്ര​യും​ ​ഒ​ഴി​വാ​ക്കി​യി​ട്ട് ​എ​ന്തു​കൊ​ണ്ട് ​ല​ക്ഷ്യ​യി​ലേ​ക്ക് ​പോ​യി​ ​എ​ന്നാ​ണ്."
"​ ​അ​നൂ​പ് ​പ​റ​ഞ്ഞ​തു​ ​ക​റ​ക്ടാ.​ ​കാ​വ്യ​യും​ ​ഇ​വ​രെ​ല്ലാം​കൂ​ടി​ ​കൂ​ട്ടു​കൂ​ടി​ ​ന​ട​ന്നി​ട്ട് ​കെ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പൊ,​ ​അ​വ​ർ​ക്കൊ​ക്കെ​ ​തോ​ന്നി​യ​ ​ഒ​രു​ ​വൈ​രാ​ഗ്യ​മു​ണ്ട്.​ ​കാ​വ്യ​യ്‌​ക്കൊ​രു​ ​പ​ണി​ ​കൊ​ടു​ക്ക​ണ​മെ​ന്നു​ ​വ​ച്ച​തി​ലാ​ണ് ​ഇ​ത്.​ ​ചേ​ട്ട​നി​തു​ ​സ​മ്മ​തി​ക്കാ​ൻ​ ​വ​ല്യ​ ​മ​ടി​യാ​ണ്."

സു​രാ​ജി​ന്റെ​ ​മ​റ്റൊ​രു​ ​ഓ​ഡി​യോ​ ​ക്ളി​പ്പി​ൽ​നി​ന്ന് :
"​വൈ​രാ​ഗ്യം​ ​ന​മ്മ​ള് ​കാ​ണി​ച്ചു​ ​കൊ​ടു​ക്കൂ​ല്ലോ.​ ​ഇ​തു​ ​ക​ഴി​യ​ട്ടേ,​ ​കോ​പ്പ​ന്മാ​രൊ​ക്കെ​ ​ഇ​റ​ങ്ങി​യാ​ല​ല്ലേ​ ​വൈ​രാ​ഗ്യം​ ​കാ​ണി​ക്കാ​ൻ​ ​പ​റ്റു​ക​യു​ള്ളൂ.​ ​ചെ​യ്ത​തി​ന് ​അ​നു​ഭ​വി​ച്ചി​ല്ലേ​ ..."