മട്ടാഞ്ചേരി : കൊങ്കണി നാടക സംവിധായകനും നടനുമായ ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ചെറുകഥാ സമാഹാരം "വാത്മീകി പറയാത്ത കഥ" പ്രകാശനം ചെയ്തു. കൊച്ചി പ്രസ് ക്ലബ് പ്രസിഡന്റ് എം.എം. സലീം, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ആർ. എസ്. ഭാസ്കറിൽ നിന്ന് പുസ്തകം സ്വീകരിച്ചു. കാഥികൻ ഇടക്കൊച്ചി സലിം കുമാർ പുസ്തകം പരിചയപ്പെടുത്തി. ലിജി ഭരത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹരി കൃഷ്ണ ഭട്ട് സ്വാഗതവും ശ്രീകാന്ത് മട്ടാഞ്ചേരി നന്ദിയും പറഞ്ഞു.