omkar

നെടുമ്പാശേരി: അമ്മവീട്ടിൽ വിരുന്നെത്തിയ ആറുവയസുകാരനെ പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കൽ ശങ്കരമംഗലം വീട്ടിൽ ഗിരീഷ് വിജയൻ - ജയശ്രീ ദമ്പതികളുടെ മകൻ ഓംകാറാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ദേശം കുന്നുംപുറം പെരിയാർ പൊക്കുഴി മങ്ങാട്ട് കടവിലായിരുന്നു അപകടം. ദേശം കുന്നുംപുറം മങ്ങാട്ട് കടവ് റോഡിൽ ഹരേകൃഷ്ണ വീട്ടിൽ റിട്ട. സബ് ജഡ്ജ് വാസുദേവന്റെ മകളാണ് ജയശ്രീ. വ്യാഴാഴ്ച വൈകിട്ടാണ് ഓംകാറിനെ കാണാതായത്. വീട്ടിലും സമീപത്തും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് 50 മീറ്റർ അകലെ കടവിന് സമീപം ഓംകാറിന്റെ കളിപ്പാട്ടം കണ്ടത്തെി. ആലുവ ഫയർഫോഴ്സും നാട്ടുകാരും മണിക്കൂറുകളോളം തെരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ ഓംകാറിനൊപ്പം കുടുംബസമേതം പളനിക്ക് പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്.

പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ ഉച്ചയ്ക്കുശേഷം ഗിരീഷ് വിജയൻെറ ഹരിപ്പാട്ടുള്ള വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ഷാൽവി.