പള്ളുരുത്തി: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദിയിൽ നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്ന പി.എസ്.സൗഹാർദ്ദൻ ഇനി ഓർമ്മ.എസ്.എൻ.ഡി.പി, എസ്.ഡി.പി.വൈ പ്രസ്ഥാനങ്ങളോട് ഒരഭിനിവേശമായിരുന്നു.കൊച്ചിയിലെ ചെറിയ പരിപാടികൾക്ക് പോലും വലിപ്പചെറുപ്പമില്ലാതെ അദ്ദേഹം ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്നു. ആര് എന്ത് സഹായത്തിനായി ഇദ്ദേഹത്തെ സമീപിച്ചാൽ തന്നാൽ കഴിയുന്നതു പോലെ അറിഞ്ഞ് സഹായിക്കുന്ന വ്യക്തിത്വമായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി വേദികളിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം കുറവായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിൽ ഏത് വിഷയവുമായി ചർച്ച ചെയ്യുന്നത് അദ്ദേഹത്തിനൊരു ഹരമായിരുന്നു. സൗഹൃദത്തിനപ്പുറം സഹോദര തുല്യമായിട്ടാണ് ഇദ്ദേഹം പലരോടും ഇടപെട്ടിരുന്നത്.