
കൊച്ചി: ഇന്ത്യൻ ദേശിയതയുടെ കാലാതീതമായ ആത്മ മന്ത്രമായിരുന്നു വന്ദേ മാതരമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. എറണാകുളം ഡി.സി.സി ഓഫീസിൽ സബർമതി പഠന കേന്ദ്രം സംഘടിപ്പിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 128 ഓർമ്മ ദിനവും വന്ദേ മാതര ഗാനാലാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ ജനകീയമാക്കുന്നതിൽ വന്ദേ മാതരം വഹിച്ച പങ്ക് അവർണ്ണനീയമാണ്. വർഗ്ഗീയ വേരുകൾ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോൾ ദേശസ്നേഹം തുളുമ്പുന്ന ഈ ഗാനത്തിന്റെ പ്രസക്തി ഏറുകയാണെന്നും ഇന്ത്യ ഈ ഗാനം ആത്മാർത്ഥമായി ഏറ്റു പാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ എം.തോമാസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.വിനോദ് കല്ലോലിക്കൽ, സംഗീത സംവിധായകൻ ബേർണി, വയലിനിസ്റ്റ് ഹെറാൾഡ് ആന്റണി, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. ടി.എസ്. ജോയി, ഷൈജു കേളന്തറ,എച്ച്. വിൽഫ്രഡ് എന്നിവർ സംസാരിച്ചു. തേവര എസ്.എച്ച് കാളേജ്, ഇടപ്പള്ളി ചങ്ങമ്പുഴ കലാകേന്ദ്രവും വന്ദേ മാതര ആലാപനം നടത്തി.