df

കൊച്ചി: കേരളത്തിലെ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനില്പിനെ തകർക്കുന്ന കെ-റെയിൽ സിൽവർലൈൻ പദ്ധതി നരകത്തിലെ പദ്ധതിയാണെന്ന് പ്രശസ്ത സാങ്കേതിക വിദഗ്ദ്ധനും മുൻ റെയിൽവേ എൻജിനീയറുമായ അലോക് കുമാർ വർമ്മ പറഞ്ഞു. കേരള ജനകീയ പ്രതിരോധ സമിതി എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ശ്രീനഗറിലേക്കുള്ള റയിൽവേയെക്കാളേറെ കയറ്റിറക്കങ്ങളും കേരളത്തിൽ നിലവിലുള്ള പാതയെക്കാളേറെ വളവ് തിരിവുകളുമുള്ള അലൈൻമെന്റാണ് സിൽവർ ലൈനിന്റേത്. പൂർണ്ണമായും തൂണുകളിൽ വിഭാവനം ചെയ്ത പദ്ധതിയിൽ 80 ശതമാനം എംബാങ്ക്‌മെന്റ് ആക്കിയതും ദുരുദ്ദേശപരമാണ്. വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ജോസഫ് സി. മാത്യു, കെ.പി. ശശി, അഡ്വ. ജയശങ്കർ, സി.ആർ. നീലകണ്ഠൻ, ഡോ. കെ. അരവിന്ദാക്ഷൻ, എം. സുചിത്ര, ഫാ. റൊമാൻസ് ആന്റണി, ജോൺ പെരുവന്താനം തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.