ആലുവ: കുടുംബഭദ്രത കാത്തുസൂക്ഷിക്കാൻ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സുകൾ അനിവാര്യമാണെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈഗോ മാറ്റിവച്ച് പരസ്പരം തുറന്ന് സംസാരിച്ചാൽ ഭാര്യാ ഭർതൃ ബന്ധം കൂടുതൽ ദൃഢമാകും. അതുവഴി കുടുംബത്തിൽ സമാധാനവും ശാന്തിയും കൈവരുമെന്നും പ്രീതി നടേശൻ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ. കുട്ടപ്പൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ പായിപ്ര ദമനൻ, ഡോ. സുരേഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു. ഇന്ന് ഡോ. എൻ.ജെ. ബിനോയ്, ബിന്ദു വി. മേനോൻ എന്നിവർ ക്ലാസെടുക്കും.