കോലഞ്ചേരി: കേന്ദ്രസർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ കുന്നത്തുനാട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലംസെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗം മോളി വർഗീസ്, എം.ടി. തങ്കച്ചൻ, ജോളി കെ.പോൾ, അജയൻ ബി. ഇടമന, ധനൻ കെ. ചെട്ടിയൻചേരി, കെ.പി. ഏലിയാസ്, കെ.കെ. ഗോപാലൻ, പി പി. തമ്പി, പി.കെ. മധു, ലീലാമ്മ രാജൻ, വി.എ. സ്‌കറിയാച്ചൻ തുടങ്ങിയവർ സംസാരിച്ചു.