thod
കുഴൂർ വലിയതോട്ടിൽ നടന്ന ശുചീകരണം

കോലഞ്ചേരി: ഓപ്പറേഷൻവാഹിനി പദ്ധതിയുടെ ഭാഗമായി മഴുവന്നൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ നീരൊഴുക്ക് നിലച്ച കുഴൂർ വലിയതോട്ടിലെ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കംചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ്കുമാർ, പി.ജി. അനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഐരാപുരം സഹകരണബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ, കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മി​റ്റി അംഗം മുണ്ടയ്ക്കൽ രാധാകൃഷ്ണൻ, എൻ.ആർ. അജിത്, എൻ.കെ. സതീഷ്‌കുമാർ, ടി.വി. ശിവരാജൻ, സന്തോഷ് വഴങ്ങാട്ടിൽ, കെ.പി. സുനിൽകുമാർ, എം.കെ. അജേഷ്, ഷെറീന സുബൈർ, പ്രസീല അശോകൻ തുടങ്ങിയവർ നേതൃത്വംനൽകി. പുല്ലും ചെളിയും കയറി വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്ത് കൃഷി മുടങ്ങിപ്പോയ നെൽക്കർഷകർക്ക് പദ്ധതി വലിയ ആശ്വാസമാണ്. നീരൊഴുക്ക് തടസപ്പെട്ട് കിടക്കുന്ന ഗ്രാമീണമേഖലകളിലെ തോടുകളിലെ മാലിന്യങ്ങൾ നീക്കംചെയ്ത് ശുദ്ധീകരിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ചതാണ് പദ്ധതി.