kappa

കൊച്ചി: സംസ്ഥാനത്ത് വിളകളിൽ നെല്ലിനെ ഏറെ പിന്തള്ളി ഒന്നാമനായി കപ്പ. ഇക്കണോമികിസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പുതിയ കണക്കുപ്രകാരം സംസ്ഥാനത്ത് കപ്പയുടെ ഉത്പാദനം 25,92,633 ടൺ ആണ്. നെല്ല് വെറും 5,87,078 ടണ്ണും.

കൊക്കോ, പപ്പായ,​ കാപ്പി, തേയില, ഏലം എന്നിവയാണ് കപ്പയോടൊപ്പം മുന്നേറിയ വിളകൾ. നെല്ല്, തേങ്ങ, മാങ്ങ, ചക്ക, കൈതച്ചക്ക, കശുഅണ്ടി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, റബർ, അടയ്ക്ക എന്നിവയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു.

ഒന്നര പതിറ്റാണ്ടിനിടെ കൃഷിഭൂമിയുടെ വിസ്തൃതിയിൽ 13.37 ശതമാനം കുറവുണ്ടായി. കൃഷിഭൂമിയുടെ വിസ്തീർണം 29,85,727 ഹെക്ടറിൽ നിന്ന് 25,86,452 ഹെക്ടറായി ചുരുങ്ങി. കാർഷികേതര ഭൂമിയുടെ വിസ്തൃതി 3,70,322ൽ നിന്ന് 4,55,897 ഹെക്ടർ ആയി.

കപ്പക്കൃഷിയിൽ ഒന്നാമൻ കൊല്ലം

ജില്ല, വിളവ് (ടൺ)

1.കൊല്ലം 13,183

2.തിരുവനന്തപുരം 12,504

3. കോട്ടയം 6,160

4. ഇടുക്കി 5,664

കൃഷിഭൂമിയുടെ കുറവ് (ഹെക്ടറിൽ)

ഇനം 2005-06, 2019-20, കുറവ്

നെല്ല് 2,75,742 1,91,051 (84,691)

തെങ്ങ് 8,97,833 7,60,776 (13,7057)

കുരുമുളക് 2,37,998 83,765 (1,54,233)

കശുഅണ്ടി 78,285 39,898 (38,387)

ഇഞ്ചി 12,226 2,819 (9,407)

മഞ്ഞൾ 3,384 2,277 (1,107)

വിളവിലെ ഇടിവ് (ടൺ)

ഇനം 2005-06, 2019-20, കുറവ്

നെല്ല് 6,29,987 5,87,078 (42,909)

കുരുമുളക് 87,605 34,545 (53,060)

കശുഅണ്ടി 68,262 19,444 (48,818)

ഇഞ്ചി 56,288 11,917 (44,371)

മഞ്ഞൾ 8,237 6,653 (1,584)

റബർ 7,39,225 4,92,500 (2,46,725)

തേങ്ങ* 6,326 4,814 (1,512)

(*ദശലക്ഷത്തിൽ)​

വർദ്ധന രേഖപ്പെടുത്തിയവ

ഇനം 2005-06, 2019-20, വർദ്ധന (ടൺ)

കൊക്കോ 5,362 17,325 (11,963)

പപ്പായ 85,451 1,10,828 (25,377)

കാപ്പി 60,175 65,459 (5284)

തേയില 56,384 59,260 (2876)

ഏലം 9,765 10,076 (311)