
കൊച്ചി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ കേരള ഘടകമായ ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം രജത ജയന്തി സമ്മേളനത്തിന്റെ ഭാഗമായ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള സെമിനാർ കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്തു. വസുദൈവ കുടുംബകം എന്ന പൗരാണിക ദർശനം ഇന്ന് ലോകം അംഗീകരിക്കുന്നു. എ.ബി.ആർ.എസ്.എം ദേശീയ സംഘടനാ സെക്രട്ടറി ഗുന്തു ലക്ഷ്മണ സംസാരിച്ചു. അദ്ധ്യാപക സംഘം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.കെ മധുസൂദനൻ, ഡോ.സി.പി സതീഷ് തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.