പറവൂർ: പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി മിറാക്കിൾ ഹോം പ്രോജക്ടിന്റെ ഭാഗമായി ഭവനങ്ങൾ നിർമ്മിച്ചു നൽകി. അദ്ധ്യാപകനായ ഫാ. ബിനീഷ് അഗസ്റ്റ്യൻ പൂണോളിയുടെ നേതൃത്യത്തിലാണ് ഭവനനിർമാണം പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ ദിവ്യബലിയിൽ പങ്കെടുക്കുന്ന സബ്സ്ക്രൈബേഴ്സിൽ നിന്ന് സുമനസുകളിൽ നിന്നുമാണ് ഭവന നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്. തുക വീട്ടുകാരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന രീതിയിലാണ് പ്രോജക്ട് ക്രമീകരിച്ചിരിക്കുന്നത് ഏഴ് ലക്ഷം രൂപ ചെലവിൽ പണിയുന്ന വീടിന് ആറ് ലക്ഷം രൂപ സ്കൂൾ നൽകുകയും ഒരു ലക്ഷം രൂപ വീട്ടുകാർ കണ്ടെത്തണം.
മിറാക്കിൾ ഹോം പ്രോജക്ടിന്റെ ഭാഗമായ് ഭവനരഹിതരായ നാല് വിദ്യാർത്ഥികൾക്ക് ഭവനങ്ങൾ നിർമ്മിക്കുന്നത്. ഹെഡ്മിസ്ട്രസ് ലിസമ്മ ജോസഫ് രക്ഷാധികാരിയായും അദ്ധ്യാപകരായ കെ.ആർ. ബിനു (കൺവീനർ), സുമ റാഫേൽ (സെക്രട്ടറി), പി.ടി. ജാസ്മിൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.