മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡിലെ എല്ലുപൊടി കമ്പനി - വിളക്കുമറ്റം പഞ്ചായത്ത് റോഡ് കൈയേറി അനധികൃത നിർമ്മാണം നടത്തുന്നതായി പരാതി. തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി നിർമ്മാണം നിർത്തിവെക്കാനും പെർമിറ്റ് എടുത്തശേഷമേ നിർമ്മാണം നടത്താവൂ എന്നും നിർദ്ദേശിച്ചു.