meet
കെ.എസ്.എസ്.പി.യു വാർഷിക പൊതുയോഗം റോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ, സെബി കിടങ്ങേൻ തുടങ്ങിയവർ സമീപം

കാലടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അങ്കമാലി ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി. നീലീശ്വരം എസ്.എൻ.ഡി.പി സ്കൂൾ ഓഡിറ്റോറിയത്തിൽ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എ.കെ.ഗോപാലൻ അദ്ധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.തുളസീധരൻ, പി.എ.ജോസ്, സംസ്ഥാന പ്രസിഡൻ്റ് എൻ. സദാശിവൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് അവൂക്കാരൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, എം.ജി. രാജഗോപാൽ, വി.സി. പൗലോസ്, പി.വി. ഔസേഫ് എന്നിവർ സംസാരിച്ചു.