വരാപ്പുഴ: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളനാട് സ്വദേശികളായ സഹോദരങ്ങൾ റിമാൻഡിലായി. നിക്‌സൻ (41), ബോസ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും നടത്തിയ വെളിപ്പെടുത്തലിൽ നിന്നാണ് മാസങ്ങളായി നടന്നു വന്ന പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതനുസരിച്ചാണ് കേസെടുത്തത്. പെൺകുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് പറയുന്നു. പോക്‌സോ കേസ് പ്രകാരം ഇരുവരെയും റിമാൻഡ് ചെയ്തു.