gencre
കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമയ്ക്ക് കാലടി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു .

കാലടി: പ്രഭാത നടത്തത്തിനിടയിൽ വഴിയിൽക്കിടന്നുകിട്ടിയ ഒരു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെനൽകി കാഞ്ഞൂർ സ്വദേശികൾ മാതൃകയായി. കാഞ്ഞൂർ തട്ടാൻപടിയിൽ അല്ലലഞ്ഞിൽ വിജയൻ, സുരേഷ് എന്നിവർക്കാണ് തട്ടാൻപടി ഭാഗത്ത്ുന്ന് ഇന്നലെ രാവിലെ മാല കിട്ടിയത്. കാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ജിഷി ഷാജുവിനെയും സി.പി.എം കാഞ്ഞൂർ ബ്രാഞ്ച് സെക്രട്ടറി ജോമോൻ പാപ്പച്ചനെയും ഇവർ വിവരം അറിയിച്ചു. തുടർന്ന് സോഷ്യൽ മിഡിയയിൽ അറിയിപ്പും നൽകി. തട്ടാൻപടി സ്വദേശി പരിയാക്കര വീട്ടിൽ ഉഷയുടേതായിരുന്നു മാല. കാലടി പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് മാല കൈമാറി.