പറവൂർ: പറവൂർ ഗവ. ബോയ്സ് സ്കൂളിൽ ഫുട്ബാൾ, ക്രിക്കറ്റ് സമ്മർകോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ഏഴുമുതൽ പതിനാറ് വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പ്രമുഖ ഫുട്ബാൾ പരിശീലകരും രഞ്ജിട്രോഫി താരങ്ങളുമാണ് നേതൃത്വം നൽകുന്നത്. ഇന്നുമുതൽ രജിസ്ട്രേഷൻ അരംഭിക്കും. 12ന് വൈകിട്ട് മൂന്നിന് ഇന്ത്യൻ മുൻ വോളിബാൾതാരം മെയ്തീൻ നൈന ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിക്കും.